ശൂരനാട് വിദ്യാർത്ഥിയുടെ മരണം: ആരോപണങ്ങൾ തള്ളി പ്രിൻസിപ്പൽ
കൊല്ലം ശൂരനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി നിരഞ്ജന്റെ മരണത്തിൽ തനിക്കോ അധ്യാപകർക്കോ പങ്കില്ലെന്ന് വ്യക്തമാക്കി സ്കൂൾ പ്രിൻസിപ്പൽ. വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിനെതിരെയോ അധ്യാപകർക്കെതിരെയോ യാതൊരു പരാമർശവുമില്ലെന്ന് പ്രിൻസിപ്പൽ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.