ജപ്തി ഭീഷണി: കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി
ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാൻ എത്തുന്നു എന്ന വിവരമറിഞ്ഞ് കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി. അഞ്ച് വർഷം മുൻപ് സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ നിന്ന് വീട് നിർമ്മാണത്തിനായി ഇവർ എടുത്ത ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങി അൻപത് ലക്ഷം രൂപയായി ഉയർന്നിരുന്നു. പിന്നീട് ബാങ്ക് പതിനഞ്ച് ലക്ഷം രൂപ ഇളവ് ചെയ്ത് മുപ്പത്തിയഞ്ച് ലക്ഷം രൂപയാക്കി ചുരുക്കിയെങ്കിലും കുടുംബത്തിന് തുക തിരിച്ചടയ്ക്കാൻ സാധിച്ചില്ല. തുടർന്ന് കോടതി ഉത്തരവോടെ ഉദ്യോഗസ്ഥരും പോലീസും ജപ്തി ചെയ്യാനെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്