കോഴിക്കോട് ടാഗോർ ഹാൾ പുനർനിർമ്മാണം വൈകുന്നു; പ്രതിഷേധവുമായി കലാകാരന്മാർ | Kozhikode | Tagore

യുനെസ്കോ സാഹിത്യ നഗരമായ കോഴിക്കോട്ടെ പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്ന ടാഗോർ ഹാൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സാഹിത്യകാരന്മാരും കലാകാരന്മാരും സമരരംഗത്ത്. 68 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കാനായി ടാഗോർ ഹാൾ പൊളിച്ചുമാറ്റി ഒന്നര വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. സാംസ്കാരിക പരിപാടികൾക്ക് വേദികളില്ലാതായതോടെയാണ് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി സമരം ഉദ്ഘാടനം ചെയ്തു. കവി പി കെ ഗോപി ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ചോർച്ചയുടെ പേരിൽ ഹാൾ പൊളിച്ച നടപടിയെ വിമർശിച്ച പ്രതിഷേധക്കാർ, അടിയന്തരമായി പുതിയ ഹാൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlights: Kozhikode Tagore Centenary Hall, Kozhikode Corporation, Kaithapram Damodaran Namboothiri, Kozhikode cultural protest, Kerala cultural news