Let's move forward together in Cheruthoni - Special Programme

മലമൂടും മഞ്ഞിന്റെ നാട്ടില്‍ കനത്ത നാശമാണ് മഴ വിതച്ചത്. മുന്നൂറോളം ഉരുള്‍ പൊട്ടലുകള്‍. റവന്യു വകുപ്പിന്റെ കണക്കില്‍ 1500 മണ്ണിടിച്ചുലുകള്‍. ഉരുള്‍പൊട്ടലില്‍ മരിച്ചത് നാല്‍പ്പത്തിയാറുപേര്‍. മഴക്കെടുതികളില്‍ ആകെ നഷ്ടം 56 ജീവന്‍. അരഡസണിലേറെപ്പേരെ ഇന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി. 1200 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ല ഇടുക്കിയാണ്. 'ഒന്നിക്കാം മുന്നേറാം'- പ്രത്യേക പരിപാടി.