Life at Chengannur back to normal

ചെങ്ങന്നൂര്‍: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ചെങ്ങന്നൂരില്‍ ക്യാമ്പുകള്‍ വ്യാഴാഴ്ചയോടെ അവസാനിപ്പിക്കുവാന്‍ തീരുമാനം. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരെ താമസിപ്പിക്കുവാന്‍ വില്ലേജ് അടിസ്ഥാനത്തില്‍ പ്രത്യേക ക്യാമ്പുകള്‍ തുടങ്ങുമെന്ന് സജി ചെറിയാന്‍ എം എല്‍ എ. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ പൂര്‍ണമായി വീടുകളില്‍ എത്താത്തതിനാല്‍ ദുരന്തബാധിതരുടെ കണക്ക് ശേഖരിക്കുവാനായിട്ടില്ല. മലിനമായ കിണറുകള്‍ ശുചീകരിക്കാന്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചു.