തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസം; നേപ്പാളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

നേപ്പാളിലേക്ക് വിനോദയാത്ര പോയ മലയാളി സംഘത്തിലെ 31പേരാണ് തിരികെയെത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇവർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. 23നാണ് ഇവർ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്.