Mathrubhumi International Festival Of Letters To Begin From 31 January
ആശയങ്ങളുടെ സമ്മേളനങ്ങളാണ് മനുഷ്യ സമൂഹത്തെ എന്നും മുന്നോട്ട് നയിച്ചിട്ടുള്ളത്. നമ്മള്‍ മുന്നോട്ടാണ് പോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഒരുമയുടെ ഇത്തരം വേദികള്‍ അനിവാര്യവുമാണ്. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ആശയങ്ങളുടെ വലിയ വേദി നമ്മെ സ്വാഗതം ചെയ്യുന്നത് ഇന്നിന്റെ രാഷ്ട്രീയത്തെ സംവാദാത്മകമായി സമീപിക്കാനാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്ന് വരെ നാല് ദിവസങ്ങളിലായാണ് ക അന്താരാഷ്ട്ര അക്ഷരോത്സവം തിരുവനന്തപുരം കനകക്കുന്നിനെ മലയാളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റുന്നത്. പ്രത്യേക പരിപാടി