Mathrubhumi News team attacked; 3 arrested
ചെങ്ങന്നൂര്‍: പാണ്ടനാട് തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പാണ്ടനാട് സ്വദേശികളായ അഭിലാഷ്, നിഖില്‍കുമാര്‍, രാകേഷ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ ബന്ധുവീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. നാലംഗസംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട് വരുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
