Monsoon Rain; Three Dams Opened

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. തിരുവനന്തപുരത്ത് മൂന്ന് അണക്കെട്ടുകള്‍ തുറന്നു. ഇടിയോട് കൂടിയ ശക്തമായ മഴ ഒരാഴ്ച തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കേണ്ടിയിരുന്ന തുലാവര്‍ഷം 15 ദിവസത്തോളം വൈകിയാണ് ഇത്തവണ സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ തുലാമഴ ലഭിച്ചു. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Content Highlights: Monsoon Rain; Three Dams Opened