National Disaster Management Plan has provision to accept foreign govt aid
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ഇന്ത്യ സഹായ ആവശ്യപ്പെട്ടില്ലെങ്കിലും വിദേശ രാജ്യങ്ങള്‍ സഹായം നല്‍കുവാന്‍ തയ്യാറായാല്‍ വാങ്ങാം എന്ന് ദേശീയ ദുരന്ത നിവാരണ പദ്ധതിയില്‍ പറയുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2016ലാണ് പദ്ധതി കൊണ്ടുവന്നത്. 2004ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്താണ് വിദേശ സഹായം വേണ്ട എന്ന നയം കേന്ദ്രം സ്വീകരിച്ചത്.
