Nigerian Nabbed For Online Fraud

മലപ്പുറം: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശി പിടിയില്‍. മലപ്പുറം മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഒരു വര്‍ഷത്തിനിടെ മാത്രം 20 കോടി രൂപ ഇയാള്‍ ഉള്‍പ്പെട്ട സംഘം തട്ടിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇദുമേ ചാള്‍സ് ഒന്യോച്ചിയെയാണ് മലപ്പുറം മഞ്ചേരിയിലെ സൈബര്‍ ഫോറന്‍സിക് ടീം അറസ്റ്റ് ചെയ്തത്. മുംബൈക്കടുത്ത് വിരാറില്‍ നിന്നാണ് ഒന്യോച്ചിയെ പിടികൂടിയത്. മഞ്ചേരി സ്വദേശിയായ മരുന്ന് കട ഉടമ സാമ്പത്തിക തട്ടിപ്പിന് ഇരയായ സംഭവത്തിലാണ് അറസ്റ്റ്. കേസില്‍ നാല് പേരെ ഒരു മാസം മുമ്പ് പ ിടികൂടിയിരുന്നു. കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ, ലാങ്ജി കിലിയന് കെങ്, രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ചിപ്പെ, സന്ദീപ് മൊഹീന്ദ്ര എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്യോച്ചിയെ കുടുക്കിയത്. പ്രമുഖ കമ്പനികളുടേതെന്ന വ്യാജേന ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. സാധനങ്ങള്‍ക്ക് വലിയ വിലക്കുറവ് വെബ്‌സൈറ്റില്‍ വാഗ്ദ്ധാനം ചെയ്യും. ബുക്ക് ചെയ്യുന്നവരില്‌നിന്ന് പകുതി തുക ബാങ്ക് അക്കൗണ്ടുകള്‍ വഴി മുന്‍കൂറായി വാങ്ങും. എന്നാല്‍ സാധനങ്ങള്‍ അയക്കുകയുമില്ല. വ്യാജ രേഖകള്‍ ഉപയോഗിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളായതിനാല്‍ പ്രതികളെ പിടികൂടാനും കഴിഞ്ഞിരുന്നില്ല ഉപഭോക്താവെന്ന നിലയില്‍ വെബ്‌സൈറ്റില്‍ സാധനം ബുക്ക് ചെയ്താണ് തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്. 

Content Highlights: Nigerian Nabbed For Online Fraud