Nun Rape Case: Ministers Claim They Were With Nuns
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞു എന്ന പ്രചാരണത്തിനെതിരെ ചെറുത്തു നില്‍പുമായി സി.പി.എം നേതൃത്വവും മന്ത്രിമാരും രംഗത്ത്. കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പി.ബി അംഗം എം.എ ബേബിയും മന്ത്രി ഇ.പി ജയരാജനും ആരോപിച്ചു. കന്യാസ്ത്രീകളുടെ അസാധാരണ സമരം നടന്നില്ലെങ്കിലും അറസ്റ്റ് ഉണ്ടാകുമായിരുന്നു എന്ന് എം.എ ബേബി. ബിഷപ്പിനെതിരെ പഴുതടച്ച അന്വേഷണമാണ് ഉണ്ടായത്. അതിനാലാണ് അറസ്റ്റ് ചെയ്യാന്‍ സമയമെടുത്തതെന്ന് മന്ത്രി എ.കെ ബാലനും പറഞ്ഞു.