Probe Into Job Scam Involving Sarith S Nair Sabotaged

തിരുവനന്തപുരം: സരിത ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ വന്‍ അട്ടിമറി. തട്ടിപ്പിനായി ബെവ്‌കോയുടെ പേരിലുണ്ടാക്കിയ വ്യാജനിയമന ഉത്തരവിലും അന്വേഷണം വഴിമുട്ടി. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എന്ന‍ാൽ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദമുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയതിന് പഞ്ചായത്തംഗം അടക്കമുള്ള പ്രദേശിക നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നും പരാതിക്കാരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Officials Not Involved In Job Scam: Vigilance