പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി അപകടം; ഒരു വിദ്യാർഥി മരിച്ചു
പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഒരു കുട്ടിയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ ഒമ്പതാം മെയിലിൽ വച്ചാണ് അപകടം. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി നാല് വിദ്യാർത്ഥികൾക്ക് നേരെയും ഒരു നാട്ടുകാരന് നേരേയും ഇടിച്ചു കയറുകയായിരുന്നു.
