Pandalam: Man Injured During Conflict Dies
പത്തനംതിട്ട: പന്തളത്ത് ബുധനാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. പന്തളം കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകനാണ് അദ്ദേഹമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.