Peermade Custodial Death: CPM Pressurises Family To Withdraw Case

കുമളി: പീരുമേട് റിമാന്റ് പ്രതി മരിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ വാഗമണ്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. അമ്മയെയും ഭാര്യയെയും കണ്ട് കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എസ്പിക്ക് നല്‍കിയ പരാതി പിന്‍വലിക്കാനാണ് സിപിഎം ആവശ്യപ്പെടുന്നത്. കേസില്‍ നിന്ന് പിന്‍മാറിയാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

Content Highlights: Peermade Custodial Death