People concerned about how to live in damaged homes
ഇടുക്കി: ഇടുക്കിയിലെ ക്യാമ്പുകളില്‍ നിന്ന് മടങ്ങാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ വീടുകള്‍ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. എന്നാല്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വെള്ളം കയറി നശിച്ചത് നിരവധി പേരുടെ ജീവിതം ദുസഹമാക്കുന്നു. ദിവസങ്ങള്‍ വെള്ളത്തിനടിയിലായിരുന്നതിനാല്‍ ബലക്ഷയം ഉണ്ടാകാനിടയുള്ള വീടുകളില്‍ എങ്ങനെ താമസിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
