പെരുമ്പാവൂരിൽ പാറമടയിൽ മൃതദേഹം; കഴുത്തിൽ കല്ലും കയറും കെട്ടിയ നിലയിൽ

പെരുമ്പാവൂരിൽ കഴുത്തിൽ കല്ലും കയറുമായി മധ്യവയസ്കന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. മേതല തലപ്പുഞ്ചയിലെ പാറമടയിലാണ് സംഭവം. തലപ്പുഞ്ച വെട്ടുവേലികൂടി പൗലോസ് ആണ് മരണപ്പെട്ടത്. കഴുത്തിൽ കെട്ടിയ കയറിന്റെ അറ്റത്ത് ഭാരമുള്ള കല്ലും ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. പൗലോസിനെ കഴിഞ്ഞ രണ്ടുദിവസമായി കാണാനില്ലായിരുന്നു

Content Highlights: Perumbavoor, Dead Body, Quarry, Kuruppampady Police, Fire Force, Methala, Thalappunja