Pets wait for their owners who fled during floods

ആലപ്പുഴ: വെള്ളം ഉയര്‍ന്നതോടെ കൈയില്‍ കിട്ടിയ സാധനങ്ങളുമായി കരപിടിച്ച കുട്ടനാട്ടുകാര്‍ വളര്‍ത്തുനായ്ക്കളെ ഓര്‍ത്ത് വേവലാതിപെടേണ്ട. ഒറ്റപ്പെട്ട നായ്ക്കളിലെറെയും മാരാരിക്കുളം പൊക്ലാശ്ശേരിയില്‍ സുഖമായിരിക്കുന്നു. 'സേവ് ആനിമല്‍ ഓഫ് കേരള' പ്രവര്‍ത്തകരാണ് ഇവയെ കണ്ടെത്തി സുഖവാസ കേന്ദ്രത്തിലാക്കിയത്.