Protest March To IG Office Demanding Arrest Of Bishop Franco

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐ ജി ഓഫീസിലേക്ക് മാര്‍ച്ച്. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. സംവിധായകനും നടനുമായ ജോയ് മാത്യു പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

Content Highlights: Protest March