'Randamoozham' Screenplay Banned
കോഴിക്കോട്: രണ്ടാമൂഴം സിനിമയ്ക്ക് എം.ടി. എഴുതിയ തിരക്കഥ ഉപയോഗിക്കുന്നതിന് സംവിധായകന് താത്കാലിക വിലക്ക്. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. കേസ് ഈ മാസം 25ന് പരിഗണിക്കും. കരാറില്‍ പറഞ്ഞ തിയതിക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.