Rehabilitation package getting ready for Chaliyar Panchayat

മലപ്പുറം: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചാലിയാര്‍ പഞ്ചായത്തിലെ നാല്‍പതില്‍ അധികം കുടുംബങ്ങള്‍ക്കായി പുനരധിവാസ പാക്കേജ് ഒരുങ്ങുന്നു. വീടില്ലാതായവരെ ക്യാമ്പില്‍ നിന്ന് വാടക വീട്ടിലേക്ക് മാറ്റും. പുതിയ സ്ഥലവും വീടും പിന്നീട് നിര്‍മിച്ചു നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം.