മാനന്തവാടി ജില്ലാ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

https://cdn.jwplayer.com/players/pP0PUvSW-Q3NTZ6it.html

മാനന്തവാടി ജില്ലാ ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് സ്വദേശി പ്രിയ (43) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു മരണം.