Rescue operation continues in Nelliyampathy
നെല്ലിയാമ്പതി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട നെല്ലിയാമ്പതിയില്‍ നിന്ന് 12 പേരെ ഹെലികോപ്റ്റര്‍ വഴി പാലക്കാട് എത്തിച്ചു. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. 12 പേരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമെങ്കില്‍ ഇനിയും രോഗികളെ ഹെലികോപ്റ്ററില്‍ എത്തിക്കും. കാല്‍നടയായി നിരവധി പേരാണ് ഭക്ഷണവുമുയി നെല്ലിയാമ്പതിയിലേക്ക് ഇന്ന് പോയത്. മൂന്ന് ദിവസത്തെ ശ്രമത്തിന് ശേഷമാണ് നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റര്‍ ഇറക്കുവാന്‍ കഴിഞ്ഞത്.
