Roads and bridges rebuilt at Pamba
പമ്പ/പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പ ത്രിവേണിയിലെ പാലങ്ങളും പാതകളും പുനസ്ഥാപിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കന്നിമാസ പൂജകള്‍ക്ക് ശബരിമലയിലെത്താനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പമ്പയില്‍ സൈന്യത്തിന്റെ സഹായത്തോടെ ബേയ്‌ലി പാലത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കി.
