'അന്വേഷണത്തോട് സഹകരിച്ചു, ഇനി കസ്റ്റഡി ആവശ്യമില്ല'; ജാമ്യാപേക്ഷയുമായി എൻ വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യാപേക്ഷയുമായി എൻ വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ഇനി തന്റെ കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യാപേക്ഷയിലൂടെ വാസു കോടതിയെ അറിയിച്ചു. നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ.