Sabarimala; Govt Stance Is Hypocrisy: Ramesh Chennithala
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഇരട്ടനിലപാട് സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഭക്ത ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് ബിജെപി ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.