Sabarimala Issue, Crisis Of Rubber Farmers To Favour NDA Candidate In Pala: PK Krishnadas
പാലാ: ശബരിമല വിഷയവും റബ്ബര്‍ മേഖലയിലെ പ്രതിസന്ധിയുമെല്ലാം പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് ബി.ജെ.പി നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. 2004-ല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയില്‍ മത്സരിച്ച പി.സി തോമസ് പാലാ മണ്ഡലത്തില്‍ നേടിയ 12000 വോട്ടിന്റെ ഭൂരിപക്ഷം ആരും മറക്കരുതെന്നും കൃഷ്ണദാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.