അറസ്റ്റിന് പിന്നിൽ യുവതി പ്രവേശന നീക്കം തടഞ്ഞതിലെ പ്രതികാരമെന്ന് തന്ത്രി

ശബരിമലയിൽ യുവതി പ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് ശബരിമല സ്വർണക്കൊളളക്കേസിലെ അറസ്റ്റിന് പിന്നിലെന്ന് ജാമ്യാപേക്ഷയിൽ തന്ത്രിയുടെ വാദം. തന്ത്രിയുടെയും എസ്.ഐ.ടിയുടെയും വാദങ്ങളുടെ പൂർണവിവരം മാതൃഭൂമി ന്യൂസിന്. തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചതിൽ എസ്.ഐ.ടിക്ക് വലിയ വീഴ്ച സംഭവിച്ചു. പാളികൾ കൊണ്ടു പോകുന്നത് തന്ത്രി തടഞ്ഞില്ല എന്നായിരുന്നു എസ്ഐടിയുടെ വാദം. അതേസമയം പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തിരുന്നത് എസ്.ഐ.ടി മറച്ച് വെച്ചു.