Satheesan's Family Gets Rs 30 Lakh Compensation
കോഴിക്കോട്: സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലം മനുഷ്യ ജീവൻ നഷ്ടമാകുന്ന സംഭവങ്ങളിൽ ഇരകളുടെ കുടുംബത്തിന് വലിയ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് ഓർമ്മിപ്പിച്ച് ഒരു കോടതി വിധി ഉണ്ടായി, ഇന്നലെ കോഴിക്കോട് സബ് കോടതിയിൽ. 2017 ലെ കനത്ത മഴയിൽ കോട്ടുളിയിലെ മറ ഇല്ലാത്ത ഓടയിൽ വീണ് മരിച്ച സതീശന്റെ കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. ഹോട്ടലിൽ പാചകക്കാരനായ സതീശൻ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകു വഴിയാണ് വെള്ളത്തിൽ വീണ് മരിച്ചത്.