SFI Sweeps All Seats At Ernakulam Maharaja's College

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. അഭിമന്യു വധത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ചെയര്‍മാനടക്കം പാനലിലെ എല്ലാ അംഗങ്ങളും വിജയിച്ചത്. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുന്‍ കോളേജിലെത്തി വിജയികളെ സ്വീകരിച്ചു.

Content Highlights: SFI sweeps all seats at Ernakulam Maharaja's College