Shutters Of Bhoothathankettu Dam Raised
കൊച്ചി: ഇടുക്കി ഡാം വീണ്ടും തുറന്നുവിട്ട പശ്ചാത്തലത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടടറുകളും ഉയര്‍ത്തി. ഡാം തുറന്നെങ്കിലും പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിട്ടില്ല. മഴ ശക്തമായില്ലെങ്കില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജലവിഭവവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രളയത്തിന് ശേഷം പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാന്‍ ഇറിഗേഷന്‍ വകുപ്പ് അനുമതി തേടിയിരുന്നു. ഇതിനിടെയാണ് ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.