പുത്തൻ മാറ്റങ്ങളുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാൻഡ് 'സ്കീ'

ദക്ഷിണേന്ത്യയിലെ പ്രമുഖ ഐസ്ക്രീം ബ്രാൻഡ് ആയ സ്കീ ഐസ്ക്രീം ഇനി മുതൽ ക്യാൻ പാക്കിങ്ങിലും ലഭിക്കും. യുവജനങ്ങളെയും യാത്രക്കാരെയും ഉദ്ദേശിച്ചുളള നവീകരണം വിപണിയിൽ ശ്രദ്ധ നേടുന്നതായി സ്കീ അറിയിച്ചു. പുതിയ ഉല്പന്നങ്ങളെല്ലാം പ്രധാന നഗരങ്ങളിലെ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമായി വരുന്നതായി സ്കീ ഐസ്ക്രീം അറിയിച്ചു.