SOG കമാൻഡറുടെ മരണം; അസിസ്റ്റന്‍റ് കമാന്‍റന്‍റിന്‍റെ പീഡനമെന്ന് ആരോപിച്ച് കുടുംബം
മലപ്പുറം അരീക്കോട് SOG കമാൻഡോ വിനീതിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കമാൻഡോകളും കുടുംബവും രംഗത്ത്. SOG അസിസ്റ്റന്റ് കമാൻഡന്റ് കെ.എസ്.അജിത്തിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുമ്പോഴും അജിത്തിനെ ആദരിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ബാഡ്ജ് ഓഫ് ഓണറിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ അജിത്തും ഉണ്ട്.