ജയിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി റിമാൻഡിൽ

ജയിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി റിമാൻഡിൽ. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുക.

ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു.

Content Highlights: Soumya murder case accused Govindachamy, who tried to escape by escaping from jail, remanded