Super cleaning mission begins in Kuttanad
ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ശുചീകരണത്തിന് കുട്ടനാട്ടില്‍ തുടക്കമായി. അറുപതിനായിരത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ജില്ലക്ക് പുറമെ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി എത്തിയിട്ടുണ്ട്. ഇവര്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളാവും.
