Supreme Court Asks To Shut Down KSRTC If In loss

കൊച്ചി: നഷ്ടത്തിലാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. 4000 കോടിയിലധികം രൂപയുടെ നഷ്ടത്തിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. അതേസമയം കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

Content Highlights: Supreme Court Asks To Shut Down KSRTC If In loss