TDB Writes To State Govt Demanding Increasing Number Of Pilgrims At Sabarimala
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനസാന്നിധ്യം കുറവായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി. സാമൂഹ്യ അകലം പാലിച്ച് പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം നല്‍കാനാകുമെന്ന് പ്രസിഡന്റ് അഡ്വ. എന്‍ വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോവിഡ് നിയന്ത്രണത്തെ ആചാര ലംഘനമായി ഉന്നയിച്ച് പ്രചരണമുണ്ടെങ്കിലും നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം നീക്കില്ലെന്ന് എന്‍ വാസു വ്യക്തമാക്കി.