ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ;സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം

ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്തെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങോട് സ്വദേശി സജു ആന്റണി, ഭാര്യ അനു, മകൻ സവിൻ എന്നിവരാണ് മരിച്ചത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലും സ്റ്റോർ റൂമിലുമായി മൃതദേഹങ്ങൾ കണ്ടെത്തിയത്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

#Changanassery #Kottayam #Kerala #Mathrubhumi

Content Highlights: Changanassery family death, Saju Antony Kottayam, Kottayam suicide case, Changanassery news today, Kerala police investigation