ട്രെയിൻ ടിക്കറ്റ് ചോദിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു
തൃശൂർ വെളപ്പായയിൽ ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ വിനോദാണ് കൊല്ലപ്പെട്ടത്. ട്രെയിൻ ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ടിടിഇയെ തള്ളിയിട്ടത്. പ്രതി ഒഡീഷ സ്വദേശി രജനീകാന്താ പാലക്കാട് പോലീസിന്റെ കസ്റ്റഡിയിൽ.