Two-Day Nationwide Strike By Trade Unions Will Begin Tonight
തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. 48 മണിക്കൂര്‍ നീളുന്ന സമരത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ അടക്കം പങ്കെടുക്കും. കേരളത്തില്‍ അവശ്യസര്‍വീസുകളെയും ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെ ഈ പണിമുടക്കും ജനജീവിതത്തെ സാരമായി ബാധിക്കും. അതേസമയം പണിമുടക്ക് ദിവസങ്ങളിള്‍ വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു. മിനിമം വേതനം 18,000 രൂപയാക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, മിനിമം പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിലൂടെ ട്രേഡ് യൂണിയനുകള്‍ ഉന്നയിക്കുന്നത്.