സഹപാഠികളെ കഥാപാത്രങ്ങളാക്കി ഒരു AI ചിത്രം; കളറായി ഒരു പൂർവ വിദ്യാർഥി സംഗമം

തൃശ്ശൂർ:പലതരത്തിലുള്ള പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തൃശ്ശൂർ ചൂണ്ടൽ ഡി പോൾ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നത് നടന്നത് തികച്ചും വ്യത്യസ്തമായാണ്. ക്ലാസിലെ ഓരോരുത്തരെയും കഥാപാത്രങ്ങൾ ആക്കി ഒരു AI ചലച്ചിത്രം തന്നെ ഒരുക്കി.എല്ലാവരും ഒന്നിച്ചുള്ള ആ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. വളരെ ആവേശത്തോടെയാണ് എല്ലാവരും അത് സ്വീകരിച്ചത്