കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ചോദ്യം ചെയ്ത യുവതിക്കെതിരെയും ഡ്രൈവർക്കെതിരെയും കേസ്

#------

കൊച്ചി ഇടപ്പള്ളിയിൽ അമിതവേഗത്തിലെത്തി ബൈക്കിലിടിച്ച സ്വകാര്യ ബസ് തടഞ്ഞ് ഇരുചക്രവാഹന യാത്രക്കാരിയുടെ പ്രതിഷേധം. ബൈക്കിന് പിറകിലിടിച്ച സംഭവം ചോദ്യം ചെയ്തപ്പോൾ ബസ് മുന്നോട്ടെടുത്ത് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിനും, ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിൽ ഇരുചക്രവാഹന യാത്രക്കാർക്കെതിരെയും കളമശ്ശേരി പോലീസ് കേസെടുത്തു. നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും യാത്രക്കാരോടുള്ള മോശം പെരുമാറ്റവും പതിവാകുകയാണെന്നും ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Content Highlights: സ്വകാര്യ ബസിന്റെ പരാക്രമം; റോഡിൽ തടഞ്ഞ് യുവതി