ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണം: അധ്യാപകർക്കെതിരെ പരാതി; സ്കൂളിൽ പ്രതിഷേധം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർഥിയായ നിരഞ്ജന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സഹപാഠികളും രംഗത്ത്. വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് ആനയടിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 17-കാരന്റെ മൃതദേഹവുമായി വിദ്യാർഥികൾ സ്കൂളിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബവും വിദ്യാർഥികളും ആവശ്യപ്പെട്ടു.

Content Highlights: Kollam student death, Sooranad school protest, Niranjan suicide case, Kerala school harassment, Plus Two student death