പാലായിൽ അച്ഛനും മകനും മരിച്ച സംഭവം: അച്ഛൻ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നു. അച്ഛൻ പ്രേമാനന്ദൻ മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി പൂർണമായും കിടപ്പുരോഗിയായിരുന്ന മകൻ അമൽ പി ആനന്ദ് മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോളേജ് പഠനകാലത്തുണ്ടായ അപകടത്തെ തുടർന്നാണ് ഇരുപത്തിയൊൻപതുകാരനായ അമൽ കിടപ്പിലായത്. വെള്ളിയാഴ്ച അമ്മ ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം.