മധ്യപ്രദേശിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു; ദുരന്തം ദീപാവലി ആഘോഷത്തിനിടെ
മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ജ്വല്ലറി ഉടമയുടെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടസമയത്ത് പത്തുപേർ വീട്ടിലുണ്ടായിരുന്നു. നാലുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി പുറത്തെത്തിച്ചെങ്കിലും ആറുപേർ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരണപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദീപാവലി പൂജയ്ക്ക് കത്തിച്ചുവെച്ച വിളക്കുകളിൽ നിന്നോ പടക്കങ്ങളിൽ നിന്നോ അതോ ഷോർട്ട് സർക്യൂട്ട് മൂലമാണോ തീ പടർന്നതെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Madhya Pradesh fire accident, Seoni house fire tragedy, Diwali fire accident deaths, MP fire news, Seoni news