മഹാകാളീശ്വർ ക്ഷേത്രത്തിൽ BJP MLAയുടെ മകന്റെ റീൽസ്; സുരക്ഷാ ഏജൻസിക്ക് 5 ലക്ഷം പിഴ, 3 പേർക്ക് സസ്പെൻഷൻ

ഉജ്ജയിനി മഹാകാളീശ്വർ ക്ഷേത്രത്തിനകത്ത് വീഡിയോ ചിത്രീകരണം നിരോധിച്ച അതീവ സുരക്ഷാ മേഖലയിൽ ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ രുദ്രാക്ഷ് ശുക്ല റീൽ ചിത്രീകരിച്ച സംഭവം വിവാദമാകുന്നു. ഭക്തരുടെ പരാതിയുണ്ടായിട്ടും സുരക്ഷാ ജീവനക്കാർ എംഎൽഎയുടെ മകന് സഹായം നൽകിയതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ക്ഷേത്ര കമ്മിറ്റി സുരക്ഷാ ഏജൻസിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എംഎൽഎയുടെ മകന് പ്രത്യേക പരിഗണനയില്ലെന്ന് വ്യക്തമാക്കിയ ക്ഷേത്ര കമ്മിറ്റി, വിവാദത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു.

Content Highlights: Mahakaleshwar Temple Reel, BJP MLA Son Reel Controversy, Golu Shukla Son, Ujjain Temple Security Fine, Rudraksh Shukla Viral Video