മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ.അന്തരിച്ചു
മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ.അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്ക് ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. വിവിധ ഭാഷകളിലായി 700 ലധികം പാട്ടുകൾ ആലപിച്ച കെ.കെ. എന്ന കൃഷ്ണൻ കുന്നത്തിന്റെ വിയോഗം സംഗീത ലോകത്ത് സൃഷ്ടിച്ചത് നികത്താനാവാത്ത ശൂന്യതയാണ്.