Vaikom Vijayalakshmi Gets Married
കോട്ടയം: മലയാളത്തിന്റെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനുപാണ് വരന്‍. തിങ്കളാഴ്ച്ച രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്റര്‍ കൂടിയാണ് അനൂപ്. ഇതിനു മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പറഞ്ഞതിനാലാണ് വിജയലക്ഷ്മിക്ക് വിവാഹത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.