മുണ്ടക്കയം ചോറ്റി അപകടം: ആത്മഹത്യാശ്രമമെന്ന് പൊലീസ്; പ്രതി ഷാരോൺ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയം ചോറ്റിയിൽ നടന്ന വാഹനാപകടത്തിൽ പ്രതിയായ കൂട്ടിക്കൽ സ്വദേശി ഷാരോൺ ഫിലിപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ വാഹനം അമിത വേഗതയിൽ ഓടിച്ച് മനഃപൂർവം അപകടം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Content Highlights: Mundakkayam car accident, Chotti road accident, Kottayam crime news, Sharon Philip arrest, Kerala road safety